

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ മുസ്‌ലിം ലീഗ്. മലപ്പുറത്ത് ആദ്യമായി ഒരു വനിതാ സ്ഥാനാര്‍ത്ഥി വരുമെന്നാണ് സൂചന. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാടിനാണ് സാധ്യത ഏറുന്നത്. ഏറനാട് സീറ്റില്‍ സുഹ്റയെ പരിഗണിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.
നിലവില്‍ പി കെ ബഷീറാണ് ഏറനാട് എംഎല്‍എ. പി കെ ബഷീര്‍ മഞ്ചേരിയിലേക്ക് മാറുമെന്നാണ് സൂചന. മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ജയന്തി രാജനും മത്സരിക്കുമെന്ന സൂചനയുണ്ട്. വനിതാ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റും ആയിരുന്നു ജയന്തി.
അടുത്ത മാസം ആദ്യത്തോടെ ലീഗ് നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥിയാക്കിയത്. 1996 നിയോജക മണ്ഡലത്തില്‍ ഖമറുന്നിസയും 2021ല്‍ നൂര്‍ബിന റഷീദും കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തില്‍ മത്സരിച്ചു. പക്ഷേ ഇരുവരും വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ലീഗിന് ഒരു വനിതാ എംഎല്‍എയുണ്ടായിട്ടില്ല.
Content Highlights: Muslim League to contest Suhra Mambad and Jayanti in Kerala Assembly elections