രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്; മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ ജോസ് കെ മാണി

ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നതെന്നും ജോസ് കെ മാണി

രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്; മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ ജോസ് കെ മാണി
dot image

കൊച്ചി: മുന്നണി മാറ്റ അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺ​ഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ സമരപരിപാടിയിൽ പങ്കെടുക്കാത്തതിൻ്റെ കാരണവും ജോസ് കെ മാണി വിശദീകരിക്കുന്നുണ്ട്.

ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചു എന്നാണ് ജോസ് കെ മാണി കുറിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരള കോൺ​ഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറത്ത് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

'കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചുഇതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും', ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു.

Content Highlights: Kerala Congress M Chairman Jose K Mani Reaction amid rumours of front change

dot image
To advertise here,contact us
dot image