

കണ്ണൂര്‍: കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടര്‍ന്ന് പിടിച്ച് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. വനംവകുപ്പിലെ താല്‍ക്കാലിക ഡ്രൈവര്‍ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്.
ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ കാര്‍ യാത്രക്കാരിയായ കതിരൂര്‍ സ്വദേശിനിക്ക് പരിക്കേറ്റിരുന്നു. വനംവകുപ്പിന്റെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. രഘുനാഥന്‍ അപകടകരമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights: Forest Department Vehicle catched by locals At kannur koothuparamba