കൊല്ലത്ത് മത്സരിക്കാൻ മുകേഷിന് സീറ്റില്ല; വിവാദങ്ങൾ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും മുകേഷാണ് എംഎൽഎ

കൊല്ലത്ത് മത്സരിക്കാൻ മുകേഷിന് സീറ്റില്ല; വിവാദങ്ങൾ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
dot image

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ എം മുകേഷിന് ഇത്തവണ സീറ്റില്ല. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് ധാരണയായത്. മുകേഷിന് പകരം കൊല്ലത്ത് എസ് ജയമോഹനെ മത്സരിപ്പിക്കാനാണ് നീക്കം. ജില്ലയിൽ മൂന്ന് സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റിൽ തീരുമാനമായി. കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും മുകേഷാണ് എംഎൽഎ. മുകേഷിനെതിരെ ഉയർന്ന തുടർച്ചയായ വിവാദങ്ങളും ലൈംഗികാരോപണങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് നൽകാത്തതെന്നാണ് വിവരം.

കൊട്ടാരക്കരയിൽ നിലവിലെ ധനമന്ത്രി കൂടിയായ കെ എൻ ബാലഗോപാൽ മത്സരിക്കും. ഇരവിപുരത്ത് എം നൗഷാദ്, ചവറയിൽ ഡോ. സുജിത് വിജയൻ പിള്ള, കുണ്ടറയിൽ എസ് എൽ സജികുമാർ എന്നിവരെ മത്സരിപ്പിക്കും. നിലവിൽ രണ്ട് ടേം പൂർത്തിയാക്കിയ നൗഷാദിന് ഒരവസരം കൂടി നൽകാനാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിർദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. അഞ്ചാം തീയതി നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.

Content Highlights: M Mukesh will not have a seat to contest the assembly elections in Kollam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us