കനകക്കുന്നിൽ ലൈറ്റ് കാണാൻ പോകാൻ തയാറെടുക്കുകയാണോ?; ഇന്ന് വൈകിട്ട് ആറ് മുതൽ എട്ട് വരെ പ്രവേശനമില്ല

വസന്തോത്സവം, ന്യൂ ഇയര്‍ ലൈറ്റ് ഷോ എന്നിവ കാണാനാഗ്രഹിക്കുന്നവര്‍ക്ക് കനകക്കുന്ന് കോമ്പൗണ്ടിലേയ്ക്ക് പ്രവേശിക്കാനാണ് നിയന്ത്രണം

കനകക്കുന്നിൽ ലൈറ്റ് കാണാൻ പോകാൻ തയാറെടുക്കുകയാണോ?; ഇന്ന് വൈകിട്ട് ആറ് മുതൽ എട്ട് വരെ പ്രവേശനമില്ല
dot image

തിരുവനന്തപുരം: കനകക്കുന്നിലൊരുക്കിയിരിക്കുന്ന ന്യൂ ഇയര്‍ കാഴ്ചകള്‍ കാണാന്‍ ഇന്ന് വൈകിട്ട് നിയന്ത്രണം. വൈകുന്നേരം ആറ് മണി മുതല്‍ എട്ട് മണി വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്.

വസന്തോത്സവം, ന്യൂ ഇയര്‍ ലൈറ്റ് ഷോ എന്നിവ കാണാനാഗ്രഹിക്കുന്നവര്‍ക്ക് കനകക്കുന്ന് കോമ്പൗണ്ടിലേയ്ക്ക് പ്രവേശിക്കാനാണ് ഇന്ന് വൈകുന്നേരം നിയന്ത്രണം. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണിത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി ഇന്ന് വൈകിട്ട് 7 മണിയ്ക്ക് തിരുവനന്തപുരത്ത് എത്തുന്നത്. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20-ന് പാളയം എല്‍എംഎസ് കോമ്പൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍ താമസിക്കുന്ന ഉപരാഷ്ട്രപതി നാളെ രാവിലെ 10ന് വര്‍ക്കല ശിവഗിരിയില്‍ 93-ാമത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Content Highlights: kanakakkunn entry restricted today

dot image
To advertise here,contact us
dot image