കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു

തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു

കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു
dot image

കോഴിക്കോട്: ഫാറുഖ് കോളേജിന് സമീപം ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മുനീറ മരിച്ചത്. ഭര്‍ത്താവ് എം കെ ജബ്ബാര്‍ പൊലീസ് കസ്റ്റഡിയിലാണ്.

വെട്ടുകത്തികൊണ്ടാണ് ജബ്ബാര്‍ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. ലഹരിക്കടിമയായ ജബ്ബാർ മുനീറയോട് പണം ആവശ്യപ്പെട്ടിരുന്നു. നൽകാതെ വന്നതോടെയാണ് ആക്രമണം. നേരത്തെയും ജബ്ബാർ മുനീറയെ ആക്രമിച്ചിരുന്നുവെന്നാണ് വിവരം.

Content highlights: Woman dies after being treated for attack by husband in Kozhikode

dot image
To advertise here,contact us
dot image