വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ; വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് എംഎല്‍എ

ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നാണ് ബിജെപി കൗൺസിലറായ ശ്രീലേഖയുടെ ആവശ്യം

വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ; വാടക കരാര്‍ അവസാനിക്കാതെ മാറില്ലെന്ന് എംഎല്‍എ
dot image

തിരുവനന്തപുരം: വട്ടിയൂർകാവ് എംഎൽഎ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നാണ് ബിജെപി കൗൺസിലറായ ശ്രീലേഖയുടെ ആവശ്യം. ഇന്ന് രാവിലെ ഫോണിലൂടെയാണ് ശ്രീലേഖ ഈ ആവശ്യം ഉന്നയിച്ചത്. എംഎൽഎ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നാണ് ശ്രീലേഖയുടെ വാദം.

എന്നാൽ വാടക കരാർ അവസാനിക്കാതെ മാറില്ലെന്ന് വി കെ പ്രശാന്ത് അറിയിച്ചു. തന്റെ കാലാവധി മൂന്ന് വർഷം കൂടി ബാക്കിയുണ്ടെന്ന് എംഎൽഎ മറുപടിയും നൽകി. ഇതിന് വീണ്ടും എംഎൽഎ ആയാൽ എന്ത് ചെയ്യും എന്നായിരുന്നു ശ്രീലേഖയുടെ മറുചോദ്യം. ബിജെപി സംസ്ഥാന ഉപാധ്യക്ഷയായ ശ്രീലേഖ, ശാസ്തമംഗലം വാർഡിൽനിന്നും തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ജയിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥയാണ്.

അതേസമയം ബിജെപി ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും. കൗൺസിലർക്ക് കെട്ടിടം ആവശ്യമെങ്കിൽ മേയർ വഴി സെക്രട്ടറിക്ക് കത്ത് നൽകണം. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും.

കോർപറേഷൻ്റെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ മറ്റു കെട്ടിടങ്ങൾ വാടകക്ക് എടുക്കാം.

കോർപറേഷൻ നിശ്ചിത തുക (മാസം പരമാവധി 8000രൂപ) വാടക നൽകും.

Content Highlights: BJP councilor R Sreelekha asks MLA VK Prashanth to vacate office

dot image
To advertise here,contact us
dot image