വിവാഹവേദിയിൽ വരനെ ചുംബിക്കാൻ ശ്രമിച്ച മുൻ കാമുകിയെ മുടിയിൽ വലിച്ച് തള്ളിയിട്ട് വധു! വീഡിയോ വൈറൽ

ആരോട് ചോദിച്ചിട്ടാണ് ഈ യുവതി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് വരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്

വിവാഹവേദിയിൽ വരനെ ചുംബിക്കാൻ ശ്രമിച്ച മുൻ കാമുകിയെ മുടിയിൽ വലിച്ച് തള്ളിയിട്ട് വധു! വീഡിയോ വൈറൽ
dot image

ഇന്തോനേഷ്യയിലെ ഒരു വിവാഹവേദിയിൽ സംഭവിച്ച അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വരന്റെ മുൻ കാമുകിയുടെ പ്രവർത്തി ഇഷ്ടമാകാതെ അപ്പോൾ തന്നെ പ്രതികരിച്ച വധുവിനെ പ്രകീർത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്യുന്നത്. വിവാഹവേദിയിൽ വരനും വധുവിനുമൊപ്പം ചിത്രമെടുത്ത ശേഷം ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരു യുവതി, വരന്റെ കൈകളിൽ ചുംബിക്കാൻ ഒരുങ്ങുകയായിരുന്നു. അപ്രതീക്ഷിതമായാണ് ഇതിനിടയിൽ വധു ഇടപെട്ടത്.

മുൻ കാമുകിയെന്ന് പറയപ്പെടുന്ന യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ച് അവരെ താഴേക്ക് തള്ളിയിടുകയാണ് വധു ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മുൻ കാമുകിക്ക് നേരെ കടുത്ത വിമർശനമാണ് പലരും ഉയർത്തുന്നത്. ആരോട് ചോദിച്ചിട്ടാണ് ഈ യുവതി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതെന്ന് വരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാല്‍ ഇവർ ക്ഷണം കിട്ടിയിട്ടാണോ വിവാഹത്തിനെത്തിയതെന്നും, വിളിച്ച് വരുത്തിയിട്ട് ഇങ്ങനെ പെരുമാറിയതെന്തിനാണെന്നും ചിലർ ചോദിക്കുന്നുണ്ട്.

വധുവിന്റെ പ്രതികരണം കൃത്യമാണെന്നും നന്നായിട്ടുണ്ടെന്നുമാണ് ഒരു കമന്‍റ്. ഫോട്ടോഗ്രാഫറിന് മുന്നിൽ ഇത്തരം ഒരു പ്രവർത്തി നടത്താനൊരുങ്ങിയത് അപ്പോൾ തന്നെ അവസാനിപ്പിച്ചത് നന്നായി, മുൻ കാമുകിയുടെ പ്രവർത്തി സംസ്‌കാരത്തിന് ചേർന്നതല്ല, ഞാൻ ആയിരുന്നു ആ വധുവിന്റെ സ്ഥാനത്തെങ്കിൽ അവിടയൊരു യുദ്ധം നടന്നേനെ എന്ന് തുടങ്ങി കമന്റുകൾ നിറയുകയാണ് ഈ വീഡിയോയ്ക്ക് താഴെ. മാത്രമല്ല വീഡിയോ നന്നായി ഷെയർ ചെയ്യപ്പെടുന്നുമുണ്ട്.

Content Highlights: Ex girl friend tried to kiss grooms hand, brides instant reaction goes viral

dot image
To advertise here,contact us
dot image