

കോട്ടയം: കുമരകത്ത് വോട്ട് മാറ്റിക്കുത്തിയതിൽ മൂന്ന് ബിജെപി അംഗങ്ങൾക്കെതിരെ കടുത്ത നടപടിയുമായി പാർട്ടി. പി കെ സേതു ,സുനിത് വി കെ, നീതു റെജി എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി സസ്‌പെൻഡ് ചെയ്തു. വോട്ട് മാറ്റികുത്തിയ അംഗങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നേരത്തെ ബിജെപി പറഞ്ഞിരുന്നു.
ഔദ്യോഗികമായി നൽകിയ വിപ്പ് ലംഘിച്ചാണ് മൂന്ന് അംഗങ്ങൾ വോട്ട് മാറ്റിക്കുത്തിയത്. എൽഡിഎഫ് 8, യുഡിഎഫ് 4, എൻഡിഎ 3, മറ്റുള്ളവർ 1 എന്നിങ്ങനെയായിരുന്നു കുമരകം ഗ്രാമപഞ്ചായത്തിലെ കക്ഷിനില. എന്നാൽ എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് യുഡിഎഫും ബിജെപിയും കൈകൊടുക്കുകയും അധ്യക്ഷ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗത്തിന് വോട്ട് നൽകുകയുമായിരുന്നു. പിന്നാലെ ഇരു സ്ഥാനാർത്ഥികൾക്കും ഒരേ വോട്ട് ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എ ഗോപി പ്രസിഡന്റാകുകയായിരുന്നു.
Conten Highlights: 3 bjp members out from party over vote rifting