ലോറ ഹാരിസിന് ലോക റെക്കോർഡ്!; വനിതാ ടി 20 യിലെ വേഗമേറിയ ഫിഫ്റ്റി

വനിതാ ടി 20 യിൽ വേഗമേറിയ അർധ സെഞ്ച്വറി കുറിച്ച് ഓസ്‌ട്രേലിയൻ താരം ലോറ ഹാരിസ്

ലോറ ഹാരിസിന് ലോക റെക്കോർഡ്!; വനിതാ ടി 20 യിലെ വേഗമേറിയ ഫിഫ്റ്റി
dot image

വനിതാ ടി 20 യിൽ വേഗമേറിയ അർധ സെഞ്ച്വറി കുറിച്ച് ഓസ്‌ട്രേലിയൻ താരം ലോറ ഹാരിസ്. വനിതാ സൂപ്പർ സ്മാഷ് ടൂർണമെന്റിൽ ഒട്ടാഗോയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം15 പന്തിൽ നിന്ന് അർധ സെഞ്ചറി തികച്ചു.

കാന്റർബറിക്കെതിരായ മത്സരത്തിൽ 17 പന്തിൽ 52 റൺസെടുത്ത ലോറയുടെ ഇന്നിംഗ്സിൽ ആറ് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടുന്നു. 2022-ൽ വാർവിക്ഷയറിനായി മേരി കെല്ലി സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് ലോറ ഇപ്പോൾ എത്തിയത്.

പതിനഞ്ച് ഓവറിൽ 146 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഒട്ടാഗോയ്ക്ക് ലോറയുടെ ഈ വെടിക്കെട്ട് ബാറ്റിംഗ് അനായാസ വിജയം സമ്മാനിച്ചു. വിമൻസ് പ്രീമിയർ ലീഗിൽ ഡൽഹിയുടെ താരമായിരുന്ന ലോറയെ പുതിയ സീസണിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു.


Content Highlights:Laura Harris fastest fifty record in women's T20s

dot image
To advertise here,contact us
dot image