പാനൂരിൽ CPIM ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ; കൊടികളും നേതാക്കളുടെ ചിത്രങ്ങളും കത്തിനശിച്ചു

പൂട്ടിയിട്ട ഓഫീസ് വൈകീട്ട് തുറന്നപ്പോഴാണ് അതിനകത്ത് സൂക്ഷിച്ച വസ്തുക്കൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്

പാനൂരിൽ CPIM ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ; കൊടികളും നേതാക്കളുടെ ചിത്രങ്ങളും കത്തിനശിച്ചു
dot image

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന പാനൂർ പാറാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ. പൂട്ടിയിട്ട ഓഫീസ് വൈകീട്ട് തുറന്നപ്പോഴാണ് അതിനകത്ത് സൂക്ഷിച്ച വസ്തുക്കൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച ടൗൺ ബ്രാഞ്ച് ഓഫീലാണ് സംഭവം. ഓഫീസിൽ ഉണ്ടായിരുന്ന കൊടികളും തോരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ചു.
കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.

വൈകീട്ട് സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗസ്ഥലത്തേക്ക് കൊടി എടുക്കാനെത്തിയപ്പോഴാണ് ഇവ കത്തി നശിച്ചത് അറിയുന്നത്. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉൾപ്പടെയുള്ളവർ വിശദീകരണയോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇദ്ദേഹം പിന്നാലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സന്ദർശിച്ചു.

Content Highlights: kannur Panoor cpim brach office fire after local body election clash

dot image
To advertise here,contact us
dot image