ഡാക്കു മഹാരാജിൽ ബാലയ്യയെ മാസ്സാക്കി, ഇനി ലാലേട്ടന്റെ ഊഴം; ചിരഞ്ജീവി-ബോബി ചിത്രത്തിൽ മോഹൻലാലും

ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാകും ഇത്

ഡാക്കു മഹാരാജിൽ ബാലയ്യയെ മാസ്സാക്കി, ഇനി ലാലേട്ടന്റെ ഊഴം; ചിരഞ്ജീവി-ബോബി ചിത്രത്തിൽ മോഹൻലാലും
dot image

ഡാക്കു മഹാരാജ് എന്ന സിനിമയിലൂടെ മലയാളികളെ ഉൾപ്പെടെ ഞെട്ടിച്ച സംവിധായകൻ ആണ് ബോബി കൊല്ലി. തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ബോബി ഒരു പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സിനിമാപ്രേമികളെ ആവേശത്തിലാക്കുന്നത്.

മലയാളത്തിന്റെ സ്വന്തം മോഹൻലാലും സിനിമയിൽ ഒരു പ്രധാനപ്പെട്ട റോളിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാകും ഇത്. ഒരു പക്കാ ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയാകും ഇതെന്ന സൂചനയാണ് സിനിമയുടെ പോസ്റ്റർ നൽകുന്നത്. ബാലയ്യയെ ഡാക്കു മഹാരാജ് എന്ന സിനിമയിൽ പക്കാ മാസ്സ് സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ബോബി ലാലേട്ടനെയും അത്തരത്തിൽ അവതരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ടോക്സിക്, ജനനായകൻ തുടങ്ങിയ സിനിമകളുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത്.

അതേസമയം, മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭ റിലീസിന് ഒരുങ്ങുകയാണ്. ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഡിസംബർ 25 ന് ചിത്രം പുറത്തിറങ്ങും. നേരത്തെ നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.

mohanlal

ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2025 ൽ ഹിറ്റുകൾ വാരിക്കൂട്ടുന്ന മോഹൻലാലിൻറെ അടുത്ത വിജയമാകുമോ വൃഷഭ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlights: Mohanlal to play important role in chiranjeevi film

dot image
To advertise here,contact us
dot image