ബേപ്പൂരിനെ കാത്തിരിക്കുന്നത് മുഹമ്മദ് റിയാസ്- പി വി അൻവർ പോര്?; സ്വാഗതം ചെയ്ത് ഫ്ളക്സ് ബോർഡുകൾ

പി വി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സുകളാണ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്

ബേപ്പൂരിനെ കാത്തിരിക്കുന്നത് മുഹമ്മദ് റിയാസ്- പി വി അൻവർ പോര്?; സ്വാഗതം ചെയ്ത് ഫ്ളക്സ് ബോർഡുകൾ
dot image

കോഴിക്കോട്: പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ ബേപ്പൂരിൽ അൻവറിനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ് ബോർഡുകൾ. പി വി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സുകളാണ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് മുൻപ് തന്നെ പി വി അൻവർ പറഞ്ഞിരുന്നു. മരുമോനിസത്തിന്റെ അടിവേരറുക്കാൻ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു പി വി അൻവർ മുമ്പ് പറഞ്ഞിരുന്നത്. യുഡിഎഫിന്റെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെ പി വി അൻവർ ഇന്നും പിണറായിസത്തെയും മരുമോനിസത്തെയും തോൽപ്പിക്കാൻ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് ആവർത്തിച്ചിരുന്നു. മത്സരിക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ഇനി മത്സരിക്കേണ്ട എന്നാണ് തീരുമാനമെങ്കിൽ അതും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് അന്‍വറിനെ ബേപ്പൂരേക്ക് സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ ബേപ്പൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ പി വി അൻവറിനെ പ്രദേശത്ത് എത്തിച്ച് പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. ഫ്ളക്സ് ബോർഡുകൾകൂടി ഉയർന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ പി വി അൻവറിനെ യുഡിഎഫ് കളത്തിലിറക്കുമോ എന്നത് ചർച്ചാ വിഷയമായിരിക്കയാണ്.

Content Highlights:‌ Flex boards welcome P V Anvar in Beypore

dot image
To advertise here,contact us
dot image