സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍
dot image

ആലപ്പുഴ: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍. കായംകുളത്താണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസിലാണ് നഗരസഭ കൗണ്‍സിലര്‍ നജുമുദീന്‍ അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നജുമുദീന്‍. നൂറനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് നജുമുദീനെ അറസ്റ്റ് ചെയ്തത്.

Content Highlights: Councilor arrested in financial fraud case after taking oath

dot image
To advertise here,contact us
dot image