

തിരുവനന്തപുരം: കേരള സര്‍വകലാശാല ബിജെപി സിന്‍ഡിക്കേറ്റ് അംഗം അയോഗ്യനാകും. ഡോ. വിനോദ് കുമാര്‍ ടി ജി നായരെയാണ് അയോഗ്യനാക്കുക. വിനോദ് കുമാര്‍ ജെന്‍ടിബിജിആര്‍ഐല്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായത് അടിസ്ഥാന യോഗ്യതയില്ലാതെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെ വിനോദിന്റെ നിയമന ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അംഗത്തില്‍ നിന്നും അയോഗ്യനാക്കുമെന്ന വിവരവും പുറത്ത് വരുന്നത്. പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ പദവിയില്‍ നിന്നും അയോഗ്യനായതോടെ സ്വാഭാവികമായും വിനോദ് കുമാറിന് സിന്‍ഡിക്കേറ്റ് അംഗത്വവും ഒഴിയേണ്ടി വരും. ആയുര്‍വേദത്തില്‍ ബിരുദം മാത്രമാണ് വിനോദ് കുമാറിന് യോഗ്യത.
ജെഎന്‍ടിബിജിആര്‍ഐ സ്ഥാപനത്തിലെ പ്രതിനിധി എന്ന നിലയിലായിരുന്നു മുന്‍ ചാന്‍സിലര്‍ വിനോദ് കുമാറിനെ നാമനിര്‍ദേശം ചെയ്തത്. പിഎച്ച്ഡി വിവാദത്തില്‍ വിനോദ് കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു.
Content Highlights: BJP Syndicate member from Kerala University will be disqualified