പതിവു തെറ്റിച്ചില്ല; തളി ശിവക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കിന് പാണക്കാട് കുടുംബാംഗമെത്തി

എല്ലാവര്‍ക്കും യാത്രാമംഗളം നേര്‍ന്നാണ് അദ്ദേഹം പിരിഞ്ഞത്

പതിവു തെറ്റിച്ചില്ല; തളി ശിവക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കിന് പാണക്കാട് കുടുംബാംഗമെത്തി
dot image

വേങ്ങര: പതിവ് തെറ്റിക്കാതെ തളി ശിവക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്കിന് പാണക്കാട് കുടുംബാംഗമെത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് 21-ാമത് ഗുരു താമസാമി സ്മാരക അയ്യപ്പന്‍ വിളക്ക് ഉത്സവത്തിന് എത്തിയത്. ഭാരവാഹികളോട് ചടങ്ങുകളും അയ്യപ്പന്‍മാരുടെ യാത്രാകാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷം എല്ലാവര്‍ക്കും യാത്രാമംഗളം നേര്‍ന്നാണ് അദ്ദേഹം പിരിഞ്ഞത്.

ഉത്സവക്കമ്മറ്റി ഭാരവാഹികളായ മണികണ്ഠന്‍ പാറാട്ട്, ഇടത്തില്‍ ശശിധരന്‍, ടി രാധാകൃഷ്ണന്‍ നായര്‍, ദാമോദരന്‍ പനക്കല്‍, മനോജ് ഇടത്തില്‍ രവീന്ദ്രന്‍ ഇടത്തില്‍, വിവേക് പാറാട്ട്, ചന്ദ്രശേഖരന്‍ കുറ്റിയില്‍, കരങ്ങാടന്‍ പത്മനാഭന്‍, കെ സി നാരായണന്‍, സുരേന്ദ്രന്‍ പട്ടയില്‍, സനൂഷ് പനക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് തങ്ങളെ സ്വീകരിച്ചത്. ആഘോഷത്തിന്റെ ഭാഗമായി മൂവായിരത്തിലധികം പേര്‍ക്ക് സമൂഹ അന്നദാനം ഒരുക്കി.

Content Highlights: Munavvar Ali Shihab Thangal at the Thali Shiva temple

dot image
To advertise here,contact us
dot image