വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; സ്ഥാനാർത്ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാർന്ന് മരിച്ചു

പര്യടനത്തിന്റെ ഭാഗമായ അനൗൺസ്‌മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; സ്ഥാനാർത്ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാർന്ന് മരിച്ചു
dot image

ആലപ്പുഴ: ചമ്പക്കുളത്ത് സ്ഥാനാർത്ഥി പര്യടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ അനൗൺസ്‌മെന്റ് വാഹനത്തിൽ രക്തം വാർന്ന് മരിച്ചു. ചമ്പക്കുളം കറുകയിൽ വീട്ടിൽ രഘുവെന്ന 53കാരനാണ് മരിച്ചത്. വെരിക്കോസ് വെയിൻ പൊട്ടിയതിനെ തുടർന്ന് രക്തം വാർന്നാണ് മരണം.


ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഉദയകുമാറിന്റെ പര്യടനത്തിനിടെയാണ് സംഭവം. പര്യടനത്തിന്റെ ഭാഗമായ അനൗൺസ്‌മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്ന രഘു വെരിക്കോസ് വെയിൻ പൊട്ടി രക്തം പോകുന്നത് അറിഞ്ഞില്ല. പിന്നാലെ അവശത അനുഭവപ്പെട്ടതോടെ വാഹനത്തിൽനിന്നും ഇറങ്ങിയപ്പോഴാണ് രഘു രക്തം വാർന്നുപോകുന്ന കാര്യം അറിഞ്ഞത്. ഉടൻ തന്നെ ചമ്പക്കുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ സിന്ധു. മക്കൾ വിശാഖ്, വിച്ചു.

Content Highlights: mike operator bleeds to death in announcement vehicle during candidate tour

dot image
To advertise here,contact us
dot image