കട്ടിലിനടിയിൽ ശബ്ധം, ടോർച്ചടിച്ചപ്പോൾ കണ്ടത് കൂറ്റൻ രാജവെമ്പാലയെ

ഫാം പതിനൊന്നാം ബ്ലോക്കിലെ കെ.സി കേളപ്പൻ വസന്ത എന്നീ ദമ്പതികളുടെ വീട്ടിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്

കട്ടിലിനടിയിൽ ശബ്ധം, ടോർച്ചടിച്ചപ്പോൾ കണ്ടത് കൂറ്റൻ രാജവെമ്പാലയെ
dot image

ഇരട്ടി: ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്ന ​ദമ്പതികളുടെ കിടപ്പുമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഫാം പതിനൊന്നാം ബ്ലോക്കിലെ കെ.സി കേളപ്പൻ-വസന്ത എന്നീ ദമ്പതികളുടെ വീട്ടിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.


ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ കട്ടിലിനടിയിൽനിന്ന്‌ ശബ്ദം കേട്ടതിനെ തുടർന്ന് ടോർച്ചടിച്ച് നോക്കിയപ്പോഴാണ് കൂറ്റൻ രാജവെമ്പാലയാണെന്നറിയുന്നത്. ദമ്പതികൾ രാവിലെ ജോലിക്കുപോകുന്ന സമയത്ത് ​ജനൽപാളികൾ തുറന്നിട്ടിരുന്നു. ഇത് വഴിയാണ് പാമ്പ് വീടിനുള്ളിൽ കയറിയതെന്നാണ് കരുതുന്നത്.

പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി സെക്ഷൻ താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, വാച്ചർമാരായ ബാബു, അഭിജിത്ത്, മെൽജോ, സജി എന്നിവർ ചേർന്ന് രാജവെമ്പാലയെ പിടിച്ചു. പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.

Content Hiു

dot image
To advertise here,contact us
dot image