എറണാകുളത്ത് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ പട്ടി കടിച്ചു

ശ്രീകുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളത്ത് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ പട്ടി കടിച്ചു
dot image

കൊച്ചി: എറണാകുളത്ത് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ പട്ടി കടിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനകീയ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീകുമാര്‍ മുല്ലേപ്പിളളിയെയാണ് നായ കടിച്ചത്. വെളളിയാഴ്ച്ചയായിരുന്നു സംഭവം. കിഴക്കേ കടുങ്ങല്ലര്‍ ടെമ്പില്‍ കനാല്‍ റോഡിലൂടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാതൃകാ ബാലറ്റ് വിതരണം നടത്തുകയായിരുന്നു. അതിനിടെ ഓടിവന്ന നായ സ്ഥാനാര്‍ത്ഥിയുടെ കാലില്‍ കടിക്കുകയായിരുന്നു. ശ്രീകുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: Candidate bitten by dog ​​during campaign in Ernakulam

dot image
To advertise here,contact us
dot image