

മൂന്നുമാസത്തിലേറെ നീണ്ട ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ പാലക്കാട് സിറ്റിംഗ് എംഎഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന നേതാക്കളിലൊരാള്‍. കെ എസ് യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ രാഹുലിന്റെ വളർച്ച വളരെപ്പെട്ടെന്നായിരുന്നു. കെപിസിസി അംഗവും സംസ്ഥാന വക്താവും ഒടുവിൽ എംഎൽഎയുമാകാൻ രാഹുലിന് വേണ്ടിവന്നത് വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രം.
സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട ഏറ്റവും ഗുരുതരമായ ആരോപങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത്. ഒന്നിലേറെ സ്ത്രീകള്‍ ഒരേസമയം തങ്ങള്‍ നേരിട്ട ക്രൂരതകള്‍ വെളിപ്പെടുത്തി രംഗത്തെത്തി. പൊലീസിനും പാര്‍ട്ടിക്കും പരാതി നല്‍കി. പാര്‍ട്ടിക്കുളളിലെ വനിതകള്‍ ഓരോരുത്തരായി രാഹുലിനെതിരെ രംഗത്തെത്തി. സസ്‌പെന്‍ഷനില്‍ വിവാദങ്ങള്‍ ഒടുങ്ങുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഒടുവില്‍ രാഹുലിനെ പുറത്താക്കേണ്ടിവന്നു. അതും എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു വര്‍ഷം തികയുന്ന അതേ ദിനമായി എന്നതും ശ്രദ്ധേയം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതവും അദ്ദേഹത്തെ കോണ്‍ഗ്രസിന് പുറത്താക്കേണ്ടിവന്ന കേസിന്റെ നാള്‍വഴികളും നോക്കാം…
രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദങ്ങളുടെ നാള്‍ വഴി
2025 ജൂലൈ മാസം
പാലക്കാട് എംഎംല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
2025 ജൂലൈ 28
മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചതായുള്ള ആരോപണങ്ങളോട്
'ഹൂ കെയേഴ്‌സ്' എന്ന് രാഹുലിന്റെ പ്രതികരണം.
2025 ഓഗസ്റ്റ് 20
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍, യുവനേതാവില്‍ നിന്നും ദുരനുഭവം ഉണ്ടായതായി നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. പിന്നാലെ, യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് അഭ്യൂഹം.
2025 ഓഗസ്റ്റ് 21
യുവനേതാവിന് 'ഹൂ കെയേഴ്‌സ്' എന്ന മനോഭാവമെന്ന്
റിനി വെളിപ്പെടുത്തിയതോടെ രാഹുല്‍ കുരുക്കില്‍.
2025 ഓഗസ്റ്റ് 21
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനു
പ്രേരിപ്പിക്കുന്ന ആദ്യ ശബ്ദരേഖ പുറത്ത്.
2025 ഓഗസ്റ്റ് 21
എഴുത്തുകാരി ഹണി ഭാസ്‌കറും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അവന്തികയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാന ആരോപണങ്ങളുമായി രംഗത്ത്.
2025 ഓഗസ്റ്റ് 21
വിവാദങ്ങള്‍ കടുത്തതോടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു.
2025 ഓഗസ്റ്റ് 22
പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുന്നതിന്റെ വാട്‌സാപ്പ്, ടെലിഗ്രാം ചാറ്റ് പുറത്ത്.
2025 ഓഗസ്റ്റ് 23
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി റിപ്പോര്‍ട്ടറിനോട്.
2025 ഓഗസ്റ്റ് 23
ഗര്‍ഭഛിദ്രത്തിനു യുവതിയെ ഭീഷണപ്പെടുത്തിയുള്ള രാഹുലിന്റെ ശബ്ദരേഖ പുറത്ത്. കൊല്ലാനും മടിക്കില്ലെന്നു രാഹുല്‍.
2025 ഓഗസ്റ്റ് 25
കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി.
2025 ഓഗസ്റ്റ് 27
രാഹുലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ ശല്യം ചെയ്യല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍ എന്നീ കുറ്റങ്ങള്‍ചുമത്തി.
2025 ഓഗസ്റ്റ് 28
നിര്‍ബന്ധിത ഗര്‍ഭഛിദ്രം ആരോപിച്ച് അഭിഭാഷകന്റെ പരാതി.
2025 സെപ്റ്റംബര്‍ 15
വിവാദങ്ങള്‍ക്കിടെ രാഹുല്‍ നിയമസഭയില്‍.
2025 ഒക്ടോബര്‍ 5
സര്‍ക്കാര്‍ പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു.
2025 നവംബര്‍ 1
തിരുവനന്തപുരത്ത് ആശാ സമര സമാപന വേദിയില്‍ രാഹുല്‍.
2025 നവംബര്‍ 7
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടന വേദിയില്‍.
2020 നവംബര്‍ 20
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് സജീവം.
2025 നവംബര്‍ 24
യുവതിയെ ഗര്‍ഭധാരണത്തിനു പ്രേരിപ്പിച്ച രാഹുല്‍ തന്നെയാണ് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിച്ചതെന്ന്
വ്യക്തമാക്കുന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും പുറത്ത്.
2025 നവംബര്‍ 27
മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി അതിജീവിത. രാഹുല്‍ ഒളിവില്‍.
2025 നവംബര്‍ 28
രാഹുലിനെതിരെ പോലീസ് കേസെടുത്തു.
രാഹുല്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി.
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.
2025 നവംബര്‍ 29
രാഹുലിനെ പിന്തുണച്ച് വീക്ഷണം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയെന്ന് കോണ്‍ഗ്രസ് മുഖപത്രം.
രാഹുലിനായി പാലക്കാട്ട് വ്യാപക തിരച്ചില്‍. രാഹുലിനെതിരെ മുമ്പ് പരാതി ലഭിച്ചെന്ന് സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല.
2025 നവംബര്‍ 30
രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം.
എഡിജിപി എച്ച് വെങ്കടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു.
സംസ്ഥാന വ്യാപക തെരച്ചില്‍ തുടങ്ങി പൊലീസ്.
കോയമ്പത്തൂരിലും പരിശോധന.
രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയം.
പൊലീസിന്റെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു.
രാഹുലിന്റെ ഫ്‌ലാറ്റില്‍ പരിശോധന.
രാഹുലിനെ കുറിച്ച് ഒരു പരാതിയും കെപിസിസിയില്‍ വന്നില്ലെന്ന് സണ്ണി ജോസഫ്.
രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് ഉണ്ണിത്താന്‍.
2025 ഡിസംബര്‍ 1
ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി.
ശബ്ദങ്ങള്‍ രാഹുലിന്റേത് തന്നെയെന്ന് കണ്ടെത്തല്‍.
അറസ്റ്റിന് കൂടുതല്‍ സംഘം.
കര്‍ശന നിര്‍ദേശം നല്‍കി എഡിജിപി.
എല്ലാ ജില്ലകളിലും അന്വേഷണ സംഘം.
രാഹുല്‍ മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് നിഗമനം.
2025 ഡിസംബര്‍ 02
പരാതിയുമായി മറ്റൊരു യുവതി, കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി.
കോണ്‍ഗ്രസ് പരാതി ഡിജിപിക്ക് കൈമാറി.
2025 ഡിസംബര്‍ 3
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു.
ഹരജി പരിഗണിച്ചത് അടച്ചിട്ട മുറിയില്‍.
രണ്ടാമത്തെ പരാതിയിലും കേസെടുത്തു.
ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡിവൈഎസ്പി സജീവന് അന്വേഷണ ചുമതല.
2025 ഡിസംബര്‍ 4
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
-----------
രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ജീവിതം
2006
പത്തനംതിട്ട കതോലിക്കറ്റ് കോളജിലെ പഠനത്തിനിടെ കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തില്‍.
2009 മുതല്‍ 2017 വരെ
കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറി.
2017
കെഎസ്‌യു ജില്ലാ പ്രസിഡന്റ്.
2017-18
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി.
2018
എന്‍എസ്‌യുഐ ദേശീയ ജനറല്‍ സെക്രട്ടറി.
2020
കെപിസിസി അംഗം, സംസ്ഥാന വക്താവ്.
എംജി സര്‍വകലാശാല യൂണിയന്‍ കൌണ്‍സിലര്‍.
2023 നവംബര്‍ 14
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍.
2024 നവംബര്‍
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍
18,840 വോട്ടുകള്‍ക്കു വിജയിച്ച് എംഎല്‍എ.
2024 ഡിസംബര്‍ 4
പാലക്കാട് എംഎല്‍എയായി സത്യപ്രതിജ്ഞ.
Content Highlights: Rahul mamkoottathil sexual assault case timeline