'പാണ്ടിദുരൈ'യായി ശിഖർ ധവാൻ, ഇംഗ്ലീഷ് കേട്ടുള്ള ആ ഓട്ടം; മലയാളികൾ അടക്കം ഏറ്റെടുത്ത് പാണ്ടിപ്പട റീൽ

മലയാള സിനിമയായ പാണ്ടിപ്പടയിലെ ഒരു സീൻ റീലായി പങ്കുവെച്ചിരിക്കുകയാണ് ശിഖർ ധവാൻ

'പാണ്ടിദുരൈ'യായി ശിഖർ ധവാൻ, ഇംഗ്ലീഷ് കേട്ടുള്ള ആ ഓട്ടം; മലയാളികൾ അടക്കം ഏറ്റെടുത്ത് പാണ്ടിപ്പട റീൽ
dot image

ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ആരാധകർ ഏറെയുള്ള താരമാണ് ശിഖർ ധവാൻ. സോഷ്യൽ മീഡിയയിൽ സജീവമായ ശിഖർ ധവാൻ തന്റെ സന്തോഷവും വിശേഷവും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയായ പാണ്ടിപ്പടയിലെ ഒരു സീൻ റീലായി പങ്കുവെച്ചിരിക്കുകയാണ് ശിഖർ ധവാൻ. ശിഖർ ധവാനും പങ്കാളി സോഫി ഷൈനും ചേർന്നാണ് റീൽ ചെയ്തിരിക്കുന്നത്. സിനിമയിൽ പ്രകാശ് രാജും നവ്യ നായരും തർക്കിക്കുന്ന രംഗമാണ് ഇരുവരും തകർത്ത് അഭിനയിച്ചിയ്ക്കുന്നത്.

മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ ഇതുവരെ 80 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ശിഖർ ധവാനും അയർലൻഡ് സ്വദേശിനിയായ സോഫി ഷൈനും ഈ വർഷമാണ് പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. ദുബായിലെ ഒരു റസ്റ്ററന്റിൽ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യൻസ് ട്രോഫിയും ഐപിഎൽ മത്സരങ്ങളും കാണാൻ ഒരുമിച്ചെത്തിയിരുന്നു.

ആദ്യ ഭാര്യയായ അയേഷ മുഖർജിയും ധവാനും 2023ൽ ഔദ്യോഗികമായി വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. 2011ലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. അയേഷയുടെ രണ്ടാം വിവാഹമായിരുന്നു. അയേഷയ്ക്കൊപ്പമാണ് മകനുള്ളത്. മകനെ കാണാനും സംസാരിക്കാനും താരത്തിന് കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനു സാധിക്കുന്നില്ലെന്ന് ധവാന് പരാതിയുണ്ടായിരുന്നു.

Content Highlights: Shikhar Dhawan reel from the movie Pandipada going viral on social media

dot image
To advertise here,contact us
dot image