

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിക്കുന്ന ചാറ്റുകളും പ്രോസിക്യൂഷൻ ഹാജരാക്കി. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബലാത്സംഗം നടത്തിയതിൽ കൂടുതൽ വിവരങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. നിയമസഭയിൽ നിന്ന് നേരെ ഫ്ലാറ്റിലേക്ക് എത്തി. അതിജീവതയോട് ഗര്‍ഭഛിദ്രം നടത്താൻ സമ്മര്‍ദം ചെലുത്തിയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഗർഭച്ഛിദ്രം നടത്താനുള്ള മരുന്ന് നൽകിയത് നിർബന്ധിച്ചാണെന്നും മരുന്ന് കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ശബ്ദരേഖകളും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഉപഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിധി പറയും. ആദ്യം അറസ്റ്റ് തടയൽ ഹർജിയിലാണ് വിധി പറയുക. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു. അതേസമയം കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല.
Content Highlight : Prosecution presents more evidence compelling Rahul to have an abortion