'വഴിക്കാട്ടും ദിക്കുകൾ ഇവിടെ..ഘഡികാര സൂചികൾ എവിടെ…'; ധ്യാൻ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

ധ്യാനിനൊപ്പം അപർണ ദാസിനെ കൂടെ കാണുമ്പോൾ മലയാളത്തിലേക്ക് ഒരു പുതിയ റൊമാന്റിക് ഡ്രാമ ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം

'വഴിക്കാട്ടും ദിക്കുകൾ ഇവിടെ..ഘഡികാര സൂചികൾ എവിടെ…'; ധ്യാൻ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
dot image

അഖിൽ കാവുങ്ങൽ രചനയും സംവിധാനവും നിർവഹിച്ച് ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഡിയർ ജോയ് യുടെ ആദ്യ ഗാനം പുറത്തിറങ്ങി. 'വഴിക്കാട്ടും ദിക്കുകൾ ഇവിടെ.. ഘഡികാര സൂചികൾ എവിടെ…' എന്ന പുറത്തിറങ്ങിയ ഗാനത്തിൽ അരുൺ രാജിന്റെ വരികൾക്ക് വൈക്കം വിജയലക്ഷ്മിയാണ് പാട്ട് പാടിയിരിക്കുന്നത്.

പ്രണയത്തിനും സംഗീതത്തിനും വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തിൽ വൈക്കം വിജയലക്ഷ്മിയെ കൂടാതെ കെ എസ് ചിത്ര, വിനീത് ശ്രീനിവാസൻ എന്നിവരുടേതുൾപ്പെടെയുള്ള അതിമനോഹര ആറോളം ഗാനങ്ങൾ ഡിയർ ജോയിയിലുണ്ട്. മുഹാഷിൻ സംവിധാനം ചെയ്ത വളയാണ് ധ്യാനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ധ്യാനിനൊപ്പം അപർണ ദാസിനെ കൂടെ കാണുമ്പോൾ മലയാളത്തിലേക്ക് ഒരു പുതിയ റൊമാന്റിക് ഡ്രാമ ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഒരിടവേളക്ക് ശേഷമാണ് ധ്യാൻ ശ്രീനിവാസൻ പ്രണയം കൈകാര്യം ചെയ്യുന്നത്. പ്രേമലുവിന് ശേഷം മലയാള സിനിമയിൽ നല്ലൊരു റോം-കോ മൂവി വന്നിട്ടില്ലാത്തതിനാൽ ഡിയർ ജോയ് ഇതിനെല്ലാം പരിഹാരം കണ്ടുത്തുമെന്നാണ് വീഡിയോ സോങ് ഇറങ്ങിയതിന് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ

എക്ത പ്രൊഡക്ഷൻ പ്രേസേന്റ് ചെയുന്ന "ഡിയർ ജോയ്" നിർമിക്കുന്നത് അമർ പ്രേമാണ്.ധ്യാനിനെയും അപർണയെയും കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ബിജു സോപാനം, നിർമൽ പാലാഴി,മീര നായർ എന്നിവരും ചിത്രത്തിലുണ്ട്.കലാരംഗത്ത് നിന്ന് അടുത്തിടെ മരണപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഡിയർ ജോയ്.

അഖിൽ കാവുങ്ങൽ സംവിധാനം ചെയുന്ന ധ്യാനിന്റെ പുതിയ ചിത്രം ഡിയർ ജോയിയുടെ നിർമാണം അമർ പ്രേം നിർവഹിക്കുമ്പോൾ ഡി. ഒ. പി കൈകാര്യം ചെയുന്നത് റോജോ തോമസ് ആണ്. കോ: പ്രൊഡ്യൂസേഴ്സ്: സുഷിൽ വാഴപ്പിള്ളി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി. കെ. ശർമ.എഡിറ്റർ: രാകേഷ് അശോക.ആർട്ട്‌: മുരളി ബേപ്പൂർ.

സംഗീതം & ബി. ജി. എം: ധനുഷ് ഹരികുമാർ & വിമൽജിത് വിജയൻ.അഡിഷണൽ സോങ് : ഡോ:വിമൽ കുമാർ കാളിപുറയത്ത്. വസ്ത്രലങ്കാരം:സുകേഷ് താനൂർ.മേക്കപ്പ്:രാജീവ്‌ അങ്കമാലി.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:സുനിൽ പി സത്യനാഥ്‌.പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ.ക്രീയേറ്റീവ് പ്രൊഡ്യൂസർ:റയീസ് സുമയ്യ റഹ്മാൻ.ലിറിക്‌സ്:സന്ദൂപ് നാരായണൻ,അരുൺ രാജ്,ഡോ: ഉണ്ണികൃഷ്ണൻ വർമ,സൽവിൻ വർഗീസ്.സ്റ്റിൽസ്: റിഷാദ് മുഹമ്മദ്‌. ഡിസൈൻ: ഡാവിഞ്ചി സ്റ്റുഡിയോസ് പി. ആർ. ഒ. അരുൺ പൂക്കാടൻ ഡിജിറ്റൽ.പി. ആർ അനന്തകൃഷ്ണൻ പി ആർ.

Content Highlights: Dhyan srenivasan new video song out now

dot image
To advertise here,contact us
dot image