രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയുടെ ഐഡന്റിറ്റി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി; തൃശൂർ സ്വദേശി അറസ്റ്റിൽ

ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയുടെ ഐഡന്റിറ്റി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി; തൃശൂർ സ്വദേശി അറസ്റ്റിൽ
dot image

ഇരിങ്ങാലക്കുട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളാംങ്കല്ലൂര്‍ കുന്നത്തൂര്‍ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടില്‍ സിജോ ജോസി(45)നെയാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്ത് ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

29.11.2025നാണ് Seejo Poovathum Kadavil എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതി അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ ഷാജി എം കെ, സബ് ഇന്‍സ്‌പെക്ടര്‍ സൗമ്യ ഇയു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Content Highlights: man arrested in case of revealing the identity of a survivor who filed a complaint against MLA Rahul Manmkootathil

dot image
To advertise here,contact us
dot image