

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നിയമനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിന് കൂടുതല്‍ കുരുക്കായി മറ്റൊരു യുവതി നല്‍കിയ ബലാത്സംഗ പരാതി. രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് നേരിട്ട സമാനതകളില്ലാത്ത പീഡനം വിവരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചതായി യുവതി പറയുന്നു. എതിര്‍പ്പ് അറിയിച്ചിട്ടും അത് മുഖവിലയ്‌ക്കെടുക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചു. ഭാവികാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്നു പറഞ്ഞ് പത്തനംതിട്ടയിലുള്ള ഹോം സ്‌റ്റേയില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വെക്കേഷന് നാട്ടിലെത്തിയപ്പോഴാണ് ഈ സംഭവമെന്നും തന്നെ വിളിക്കാന്‍ കാറുമായി എത്തിയ രാഹുലിനൊപ്പം ഫെന്നി നൈനാനും ഉണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
കേരളത്തിന് പുറത്ത് താമസിക്കുന്ന യുവതിയാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ മാങ്കൂട്ടത്തില്‍ പരിചയം പുതുക്കിയതായി യുവതി പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ തന്റെ ടെലഗ്രാം നമ്പര്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അഡ്മിന്‍മാരുടെ നിരീക്ഷണത്തിലാണെന്നും സ്വകാര്യത വേണമെന്നും പറഞ്ഞായിരുന്നു നമ്പര്‍ ആവശ്യപ്പെട്ടത്. രാഹുലിനെ വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്പര്‍ കൈമാറിയെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ രാഹുല്‍ തനിക്ക് വിവാഹ വാഗ്ദാനം നല്‍കി. രാഹുലിന്റെ രാഷ്ട്രീയ ജീവിതം തന്നെ ഒരിക്കലും ബാധിക്കില്ലെന്നും തന്റെ കരിയറിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പറഞ്ഞതായി യുവതി പറയുന്നു.
രാഹുലിന്റെ വിവാഹാലോചന സംബന്ധിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചില്ലെന്നും യുവതി പറയുന്നുണ്ട്. ഇതിന് ശേഷം രാഹുലിനെ പറ്റി അവര്‍ അന്വേഷിച്ചു. മികച്ച രാഷ്ട്രീയ ഭാവിയുള്ള ചെറുപ്പക്കാരനാണ് രാഹുല്‍ എന്നാണ് പ്രാദശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞത്. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയതിന് പിന്നാലെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചു. ഇക്കാര്യം താന്‍ രാഹുലിനോട് പറഞ്ഞു. അടുത്ത വെക്കേഷന് താന്‍ നാട്ടില്‍ വരുമ്പോള്‍ വീട്ടുകാരെ കാണാമെന്ന് സമ്മതിച്ചതായും യുവതി പറയുന്നു.
വെക്കേഷന് നാട്ടിലെത്തിയപ്പോഴാണ് രാഹുല്‍ തന്നെ പത്തനംതിട്ടയ്ക്ക് സമീപമുള്ള ഹോം സ്‌റ്റേയിലേക്ക് കൊണ്ടുപോയതെന്ന് യുവതി പറയുന്നു. രാഹുലിനൊപ്പം ഫെന്നി നൈനാനും ഉണ്ടായിരുന്നു. ഫെന്നിയാണ് കാര്‍ ഓടിച്ചിരുന്നത്. ഹോംസ്‌റ്റേയില്‍ എത്തിയപ്പോള്‍ ആ സ്ഥലം ഒരു സുഹൃത്തിന്റെയാണെന്നും സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഇവിടേയ്ക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ പറഞ്ഞു. താന്‍ അയാളെ വിശ്വസിച്ചു. ഒപ്പം അകത്തേയ്ക്ക് പ്രവേശിച്ചു. ഒരു മുറിയിലെത്തിയപ്പോള്‍ രാഹല്‍ ഒരു വാക്ക് പോലും സംസാരിക്കാതെ ശാശീരിക ബന്ധത്തിന് ശ്രമിച്ചതായി യുവതി പറയുന്നു. തനിക്ക് സമയം വേണമെന്ന് പറഞ്ഞ് എതിര്‍ത്തപ്പോള്‍ അയാള്‍ അത് വകവെച്ചില്ല. വിവാഹം കഴിക്കാന്‍ പോകുന്ന കമിതാക്കള്‍ ഇങ്ങനെയാണെന്ന് പറഞ്ഞ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
ഇത് തന്നെ മാസകിലമായി തകര്‍ത്തു. ഒരു നിമിഷം ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിച്ചു. ആ ഷോക്കില്‍ നിന്ന് മുക്തയാകും മുന്‍പ് അയാള്‍ തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചു. തന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളുണ്ടായെന്നും യുവതി പറയുന്നു. ആ സംഭവത്തിന് ശേഷം വിവാഹത്തെ കുറിച്ച് താന്‍ രാഹുലിനോട് സംസാരിച്ചിരുന്നു. എന്നാല്‍ തന്നെയെന്നല്ല, ആരെയും വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന തണുപ്പന്‍ മട്ടിലുള്ള മറുപടിയാണ് രാഹുല്‍ നല്‍കിയത്. അത് തന്നെ തകര്‍ത്തുകളഞ്ഞെന്നും യുവതി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന് വ്യക്തമാക്കി യുവതി നൽകിയ പരാതിയിൽ പൊലീസ് നടപടിയുമായി മുന്നോട്ടുപോകുമ്പോഴാണ് പുതിയ പരാതി. രാഹുൽ നിലവിൽ ഒളിവിലാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം അനുസരിച്ച് രാഹുൽ കർണാടകയിലെ ബാഗലൂരുവിലാണ്. രാഹുലിനായി പൊലീസ് തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. നേരത്തേ രാഹുലിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Content Highlights- 23years old woman filed complaint against rahul mamkootathil to rahul gandhi and others