

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭരണഘടനാ ദിനത്തില്‍ ബാര്‍ കൗണ്‍സിലിനും അഭിഭാഷക അസോസിയേഷനും കത്ത് നല്‍കാന്‍ യുവ അഭിഭാഷകര്‍. തങ്ങള്‍ നേരിടുന്ന നിരവധി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കുന്നത്.
'ഭരണഘടനാ മൂല്യങ്ങള്‍ അഭിഭാഷകവൃത്തിയിലും ' എന്ന മുദ്രാവാക്യമുയര്‍ത്തി എറണാകുളം ജില്ലയിലെ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതി ആണ് കത്ത് നല്‍കുക. യുവ അഭിഭാഷകര്‍ക്ക് സീനിയര്‍ അഭിഭാഷകര്‍ മാന്യമായ സ്‌റ്റൈപ്പന്‍ഡ് നല്‍കുക, ഓഫീസുകളില്‍ നിന്ന് ഫയല്‍ ചെയ്യുന്ന വക്കാലത്തുകളില്‍ പേര് ചേര്‍ക്കുക, വനിതാ അഭിഭാഷകര്‍ക്ക് കൂടുതല്‍ സൗകര്യമുള്ള വിശ്രമമുറി അനുവദിക്കുക, അഭിഭാഷക അസോസിയേഷനുകളില്‍ പോഷ് ആക്ടിന് സമാനമായ ആഭ്യന്തര പരാതി പരിഹാര സമിതി രുപീകരിക്കുക, അഭിഭാഷക അസോസിയേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കുക, അഭിഭാഷകരുടെ മാനസിക സംഘര്‍ഷങ്ങള്‍ നേരിടാന്‍ സെഷനുകള്‍ സംഘടിപ്പിക്കുക എന്നിവയാണ് കത്തിലെ ആവശ്യങ്ങള്‍.
കത്ത് ബാര്‍ കൗണ്‍സിലിനും ജില്ലയിലെ മുഴുവന്‍ അഭിഭാഷക അസോസിയേഷനുകള്‍ക്കും നല്‍കുമെന്ന് യുവ അഭിഭാഷക സമിതി ജില്ലാ കണ്‍വീനര്‍ ആദില്‍ പി അറിയിച്ചു.
Content Highlights: Young lawyers to write letter to the Bar Council and the Lawyers Association