ഉത്തർപ്രദേശിൽ ബിഎല്‍ഒ ജീവനൊടുക്കി;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എസ്ഐആറിലെ ജോലി സമ്മർദ്ദത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്യുകയാണ്

ഉത്തർപ്രദേശിൽ ബിഎല്‍ഒ ജീവനൊടുക്കി;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
dot image

ലഖ്നൗ: എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ഉത്തർപ്രദേശിൽ ബിഎല്‍ഒ ജീവനൊടുക്കി. അധ്യാപകൻ വിപിൻ യാദവാണ് ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഗോണ്ട മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്ക് (കെജിഎംയു) കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് മരണം സ്ഥിതീകരിക്കുകയായിരുന്നു.

വിപിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മെഡിക്കൽ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഗോണ്ടയിൽ നിന്നുള്ള എസിഡിഎം സദർ അശോക് കുമാർ ആംബുലൻസിനെ അനുഗമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. 30 മിനിറ്റോളം അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും വിഷം ശരീരത്തിലുടനീളം പടർന്നതിനാൽ ശ്വസന തടസം ഉണ്ടായിയെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു.

വിപിൻ്റെ മരണത്തിന് ശേഷം വിപിന്റെ ഭാര്യ സീമ യാദവ് റെക്കോർഡ് ചെയ്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതിൽ വോട്ടർ പട്ടിക പരിഷ്കരണ ജോലിയുമായി ബന്ധപ്പെട്ട് താരബ്ഗഞ്ച് എസിഡിഎം, നവാബ്ഗഞ്ച് ബിഡിഒ, ഒരു പ്രാദേശിക ലേക്പാൽ എന്നിവരിൽ നിന്ന് തനിക്ക് നിരന്തരമായ സമ്മർദ്ദമുണ്ടായിയെന്നും വിപിൻ അതിൽ ആരോപിക്കുന്നുണ്ട്. എന്നാൽ ജില്ലാ ഭരണകൂടം ഈ ആരോപണങ്ങൾ നിരസിക്കുകയാണ്. വിപിൻ്റെ മരണത്തിൽ അധ്യാപകർക്കിടയിൽ സംഘർഷം രൂക്ഷമായതിനാൽ ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് നൽകിയിരിക്കുന്നത്.

അതേസമയം വിപിൻ കുടുംബവുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിലായിരുന്നുവെന്നും ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്ക നിരഞ്ജൻ പറഞ്ഞു. വിപിൻ തന്റെ നിയുക്ത ബൂത്തിൽ ഗണ്യമായ ജോലി പൂർത്തിയാക്കിയെന്നും ഔദ്യോഗിക സമ്മർദ്ദമൊന്നും നേരിട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി വിപിന്റെ ഭാര്യയുടെ പങ്ക് ചോദ്യം ചെയ്യുന്നുണ്ടെന്നും ഡിഎം പറഞ്ഞു.

ജൗൻപൂരിലെ മലാനി ഗ്രാമത്തിൽ നിന്നുള്ള വിപിൻ ഭാര്യയോടൊപ്പം സ്കൂളിനടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ജോലി സമ്മർദ്ദം കാരണം ദിവസങ്ങളോളം അദ്ദേഹം വിഷമിച്ചിരുന്നുവെന്ന് ഭാര്യ പറയുന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : BLO commits death in Uttar Pradesh; family says pressure from SIR could not be tolerated

dot image
To advertise here,contact us
dot image