അന്ന് പിണറായിക്കെതിരെ മത്സരരംഗത്ത്, ഇടയ്ക്ക് പാർട്ടി നടപടിയും; വേങ്ങാട് പഞ്ചായത്തിൽ മത്സരിക്കാൻ മമ്പറം ദിവാകരൻ

2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍

അന്ന് പിണറായിക്കെതിരെ മത്സരരംഗത്ത്, ഇടയ്ക്ക് പാർട്ടി നടപടിയും; വേങ്ങാട് പഞ്ചായത്തിൽ മത്സരിക്കാൻ മമ്പറം ദിവാകരൻ
dot image

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. വേങ്ങാട് പഞ്ചായത്തില്‍ 15ാം വാര്‍ഡിലാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍.

നേരത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്പറം ദിവാകരന് പാര്‍ട്ടി നടപടി നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്നത്തെ കെപിസിസി പ്രസിഡന്റുമായ കെ സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.

Also Read:

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Content Highlights: Mambaram Divakaran to contest in Vengad Panchayath in Local Body Polls

dot image
To advertise here,contact us
dot image