വെെശാഖ് പുറത്ത്; പയ്യന്നൂരിൽ വിമതനായി മത്സരിക്കുന്ന ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സിപിഐഎം നടപടി

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി

വെെശാഖ് പുറത്ത്; പയ്യന്നൂരിൽ വിമതനായി മത്സരിക്കുന്ന ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സിപിഐഎം നടപടി
dot image

കണ്ണൂർ: പയ്യന്നൂരിൽ നിന്നും വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.


പയ്യന്നൂർ നഗരസഭയിലെ 36ാം വാർഡിലേക്കാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സി മത്സരിക്കുന്നത്. കോൺഗ്രസ് (എസ്)ലെ പി ജയൻ ആണ് വാർഡിലെ എൽഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി. നേരത്തെ പയ്യന്നൂരിലെ വിഭാഗീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയുടെ താക്കീത് നേരിട്ട ആളാണ് വൈശാഖ്.

പ്രാദേശിക സിപിഐഎം നേതാക്കളോടുള്ള എതിർപ്പാണ് സ്ഥാനാർത്ഥിത്വത്തിലേക്ക് തന്നെ നയിച്ചതെന്ന് വൈശാഖ് പറഞ്ഞിരുന്നു. പാർട്ടിക്കോ പാർട്ടി നയത്തിനോ താൻ എതിരല്ല. പ്രദേശത്തെ സിപിഐഎം പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. അവർ പറഞ്ഞത് അനുസരിച്ചാണ് സ്ഥാനാർത്ഥി ആയതെന്നും വൈശാഖ് പറഞ്ഞിരുന്നു.

Content Highlights: Payyanur rebel candidate C Vysakh has been expelled from CPIM

dot image
To advertise here,contact us
dot image