'30 മിനിറ്റ് കളിക്കുമ്പോഴേയ്ക്കും തളരുന്നു'; ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫെര്‍ണാഡീഞ്ഞോ

ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയ്ക്കൊപ്പം ഒമ്പത് വർഷമാണ് ഫെർണാണ്ടീഞ്ഞോ ബൂട്ടണിഞ്ഞത്.

'30 മിനിറ്റ് കളിക്കുമ്പോഴേയ്ക്കും തളരുന്നു'; ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഫെര്‍ണാഡീഞ്ഞോ
dot image

ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബിന്റെ ഇതിഹാസ താരം ഫെർണാഡീഞ്ഞോ. 40-ാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പിലും ബ്രസീലിലുമായി 21 വർഷം നീണ്ട ഫുട്ബോൾ ജീവിതത്തിനാണ് ഫെർണാഡീഞ്ഞോ വിരാമം കുറിച്ചിരിക്കുന്നത്.

'ഇന്ന് 30 മിനിറ്റ് ഓടിയപ്പോൾ ഞാൻ ക്ഷീണിതനായി. ഫുട്ബോളിൽ നിലനിൽക്കാൻ എനിക്ക് ഇപ്പോൾ ഒരു കാരണവുമില്ല. എല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഇനിയെനിക്ക് കുടുംബത്തിനൊപ്പം ജീവിതം ആസ്വദിക്കേണ്ട സമയമാണ്.' ബ്രസീലിലെ കുരിറ്റിബയിൽ ഒരു സൗഹൃദ മത്സരത്തിന് ശേഷം ഫെർണാഡീഞ്ഞോ പ്രതികരിച്ചു.

ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയ്ക്കൊപ്പം ഒമ്പത് വർഷമാണ് ഫെർണാണ്ടീഞ്ഞോ ബൂട്ടണിഞ്ഞത്. അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ, ആറ് ലീഗ് കപ്പുകൾ, ഒരു ഇം​ഗ്ലീഷ് എഫ്എ കപ്പ് എന്നിവ താരം സ്വന്തമാക്കി. സിറ്റിക്കായി 383 മത്സരങ്ങളിൽ ഫെർണാണ്ടീഞ്ഞോ കളത്തിലിറങ്ങിയിട്ടുണ്ട്. അതിന് മുമ്പ് യുക്രൈൻ ക്ലബ് ഷാക്തര്‍ ഡൊനറ്റ്‌സ്‌കിനൊപ്പം ആറ് യുക്രൈൻ ലീ​ഗ് കിരീടങ്ങളും ഒരു യുവേഫ കപ്പും താരം സ്വന്തമാക്കിയിരുന്നു.

ബ്രസീലിയൻ ക്ലബ് അത്ലറ്റിക്കോ പരാനൻസിലാണ് ഫെർണാണ്ടീഞ്ഞോ അവസാനമായി ബൂട്ടുകെട്ടിയത്. 2003ൽ അത്ലറ്റിക്കോ പരാനൻസിൽ തുടങ്ങിയ കരിയർ 2024ൽ അവിടെ തന്നെ അവസാനിപ്പിച്ചു. ബ്രസീൽ ദേശീയ ടീമിന‍് വേണ്ടി 53 മത്സരങ്ങളിലും ഫെർണാണ്ടീഞ്ഞോ കളിച്ചിട്ടുണ്ട്.

Content Highlights: Fernandinho announces retirement after trophy-laden career

dot image
To advertise here,contact us
dot image