ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം;തീഅണച്ചു, വീട് നഷ്ടപ്പെട്ടവരെ പകൽ വീട്ടിലേക്ക് മാറ്റുമെന്ന് കളക്ടർ

തങ്കശ്ശേരി ആല്‍ത്തറമൂട്ടിലുണ്ടായ അപകടത്തിൽ അഞ്ച് വീടുകളാണ് പൂര്‍ണമായും കത്തി നശിച്ചത്

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം;തീഅണച്ചു, വീട് നഷ്ടപ്പെട്ടവരെ പകൽ വീട്ടിലേക്ക് മാറ്റുമെന്ന് കളക്ടർ
dot image

കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ തീ പൂര്‍ണമായും അണച്ചു. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീഅണച്ചത്. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലായിരുന്നു അപകടം. അഞ്ച് വീടുകളാണ് തീപിടുത്തതില്‍ പൂര്‍ണമായും കത്തി നശിച്ചത്.

അപകടത്തില്‍ വീട് നഷ്ടപ്പെട്ടവരെ പകല്‍ വീട്ടിലേക്ക് മാറ്റുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഭക്ഷണവും വസ്ത്രങ്ങളും നല്‍കുമെന്നും നഷ്ടപ്പെട്ട രേഖകളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കളക്ടർ എന്‍ ദേവിദാസ് പറഞ്ഞു.

ആല്‍ത്തറമൂടിന് സമീപമുള്ള പുറമ്പോക്കില്‍ നിര്‍മ്മിച്ചിരുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്. ആള്‍താമസമില്ലാത്ത ഒരു വീടിനായിരുന്നു ആദ്യം തീപിടിച്ചത്. തുടര്‍ന്ന് അടുത്തുള്ള വീടുകളിലേക്കും തീപടരുകയായിരുന്നു. ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.

തകര ഷീറ്റുകൊണ്ട് മറച്ച വീടുകളാണ് അഗ്നിക്കിരയായത്. അടുത്തടുത്ത് നിന്നിരുന്ന വീടുകള്‍ ആയതിനാലാണ് ഇത്ര വേഗത്തില്‍ തീപടര്‍ന്നത്. തീപിടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Content Highlight; District Collector responds: Those who lost their homes will be shifted to Pakal Veedu

dot image
To advertise here,contact us
dot image