

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാക്കള്‍ക്ക് കുത്തേറ്റത്. നല്ലളം സ്വദേശി റമീസ് റഹ്‌മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമി അക്ബര്‍ ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. രാമനാട്ടുകരയിലെ ബാറില്‍ മദ്യപിക്കുകയായിരുന്നു അക്ബര്‍. ഇതിനിടെ റഹീസും റമീസും ബാറില്‍ എത്തുകയായിരുന്നു. ഇരുവരുടെ സുഹൃത്തുമായി അക്ബറിനുണ്ടായിരുന്ന വാക്കുതര്‍ക്കം ചോദിക്കാനായിരുന്നു ബാറില്‍ എത്തിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി.
പിന്നാലെ മൂവരും ബാറിന് പുറത്തേക്ക് വരികയും അവിടെ വെച്ചും വാക്കുതര്‍ക്കവും ബഹളവും ഉണ്ടായി. ഇതിനിടെ പ്രകോപിതനായ അക്ബര്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു. റഹീസിന്റെ വയറിനാണ് കുത്തേറ്റത്. റമീസിന് കൈക്കാണ് കുത്തേറ്റത്.
Content Highlights: Two people were stabbed in kozhikode ramanattukara Bar