

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ലോഞ്ചിൽ നിന്നുള്ള പൃഥ്വിരാജിന്റെ എൻട്രി സീൻ ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.
കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ കുംഭ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നവർക്ക് മുന്നിലേക്ക് ഉയർന്ന് ചാടി വന്നു നിൽക്കുന്ന പൃഥ്വിരാജിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. വലിയ കയ്യടികളോടെയാണ് പൃഥ്വിയുടെ എൻട്രിയെ പ്രേക്ഷകർ വരവേറ്റത്. സംവിധായകൻ രാജമൗലിയും വലിയ ആവേശത്തോടെയാണ് നടനെ കയ്യടിച്ച് വരവേറ്റത്. 'സിനിമയിൽ പോലും ഇത്ര വലിയ ഇൻട്രോ കിട്ടിക്കാണില്ല', കണ്ടോ രാജുവേട്ടന്റെ പാൻ ഇന്ത്യൻ റീച്ച്' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

അതേസമയം, വാരാണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
Finally, SSR Understood that Hotstar messed up everything. So they re-edited event & posted in their youtube channel.
— Aadhi From Detroit!💥👊 (@vpmoidheen) November 19, 2025
Here's the PrithviRaj entry with a perfect view. perfect jump & smooth landing!👌#Varanasi #PrithvirajSukumaran #GlobeTrotter pic.twitter.com/pqjAVkn8tZ
ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
Content Highlights: Prithviraj entry from varanasi event goes viral