വാർഡ് കൺവെൻഷന് തൊട്ടുമുമ്പ് സ്ഥാനാർത്ഥി പിന്മാറി; തിരുവനന്തപുരത്ത് ആർജെഡി വാർഡ് സിപിഐഎം ഏറ്റെടുക്കും

നാളെ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും

വാർഡ് കൺവെൻഷന് തൊട്ടുമുമ്പ് സ്ഥാനാർത്ഥി പിന്മാറി; തിരുവനന്തപുരത്ത് ആർജെഡി വാർഡ് സിപിഐഎം ഏറ്റെടുക്കും
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പിന്മാറി. കുറവന്‍കോണം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സൗമ്യയാണ് പിന്മാറിയത്. വാര്‍ഡ് കണ്‍വന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു പിന്മാറ്റം.

ആര്‍ജെഡിക്ക് അനുവദിച്ച സീറ്റായിരുന്നു കുറവന്‍കോണം. നിലവില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി പിന്മാറിയതിനാല്‍ സീറ്റ് ഏറ്റെടുക്കാനിരിക്കുകയാണ് സിപിഐഎം. നാളെ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.

Also Read:

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Content Highlights: Local Body Election RJD candidate withdraw Candidacy

dot image
To advertise here,contact us
dot image