

കോഴിക്കോട്: മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ ആര്‍ജെഡിയില്‍. വനിതാ ലീഗ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കൂടിയായ കെ റംലത്താണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. പ്രാദേശിക ലീഗ് നേതൃത്വവുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാന്‍ കാരണം. കോഴിക്കോട് കോര്‍പ്പറേഷന്‍ മൂന്നാലിങ്കല്‍ ഡിവിഷനിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ റംലത്ത് മത്സരിക്കും. ആര്‍ജെഡി നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു.
Content Highlights- Muslim league councillor joined to rjd in kozhikode