ആംബുലന്‍സില്‍ മരണത്തോട് മല്ലിട്ട് രോഗി; വഴിമുടക്കി കാര്‍; നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം

ആംബുലന്‍സില്‍ മരണത്തോട് മല്ലിട്ട് രോഗി; വഴിമുടക്കി കാര്‍; നടപടി വേണമെന്ന് ആവശ്യം
dot image

തിരുവനന്തപുരം: തലസ്ഥാനത്ത് പേരൂര്‍ക്കടയില്‍ ആംബുലന്‍സിന് കിലോമീറ്ററുകളോളം വഴികൊടുക്കാതെ കാര്‍ ഡ്രൈവര്‍. നെടുമങ്ങാട് ഇഞ്ചത്ത് നിന്ന് മരണത്തോട് മല്ലിടുന്ന രോഗിയുമായി വന്ന ആംബുലന്‍സിനാണ് കാര്‍ ഡ്രൈവര്‍ വഴികൊടുക്കാതെ ബുദ്ധിമുട്ട് സൃഷ്ടിച്ചത്. നെടുമങ്ങാട് ഇരിഞ്ചയത്ത് നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലന്‍സ്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൈറന് പുറമേ ഹോൺ അടിച്ചും ആംബുലൻസ് ഡ്രൈവർ മുന്നറിയിപ്പ് നല്‍കിയെങ്കിലും കാര്‍ ഡ്രൈവര്‍ ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല.

ഒടുവില്‍ പേരൂര്‍ക്കട ജംഗ്ഷനെത്തിയപ്പോഴാണ് ഈ കാറിനെ മറികടന്ന് ആംബുലന്‍സ് മുന്നോട്ടുപോയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കാറുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: ambulance blocked by car in thiruvananthapuram

dot image
To advertise here,contact us
dot image