തദ്ദേശതെരഞ്ഞടുപ്പിൽ നിന്ന് പിന്മാറി മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി

ജോസഫ് ബെന്നി മത്സരിക്കേണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം

തദ്ദേശതെരഞ്ഞടുപ്പിൽ നിന്ന് പിന്മാറി മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കത്തിൽനിന്നും മുനമ്പം സമരസമിതി കൺവീനർ പിന്മാറി. സമരസമിതി കൺവീനർ ജോസഫ് ബെന്നിയെ സ്ഥാനാർഥിയാക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാൽ ജോസഫ് ബെന്നി മത്സരിക്കേണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം. ഇതോടെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനിൽനിന്ന് ജസ്ന സനൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മുൻ കോൺഗ്രസ് വാർഡ് അംഗമാണ് ജസ്ന സനൽ.

തെരഞ്ഞെടുപ്പിന് മുമ്പ് മുനമ്പം വിഷയത്തിൽ പരിഹാരമായില്ലെങ്കിൽ മൂന്ന് മുന്നണിക്കും വോട്ടില്ലെന്ന് സമര സമിതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മുനമ്പം ഭൂസംരക്ഷണ സമിതിയെ കൂടെ നിർത്താൻ യുഡിഎഫ് തീരുമാനിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടും സർക്കാർ റവന്യൂ അധികാരം തിരികെ നൽകാൻ വൈകുന്നതിൽ പ്രതിഷേധം തുടരുകയാണ്.

Content Highlights: Munambam Samara Samiti convener not contest local body elections

dot image
To advertise here,contact us
dot image