രാജി വാര്‍ത്ത ഒരു ശതമാനം പോലും ശരിയല്ല; ചില നല്ല സുഹൃത്തുക്കളാണിത് പ്രചരിപ്പിക്കുന്നത്: എന്‍ ശക്തന്‍

തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായെന്നും ശക്തൻ

രാജി വാര്‍ത്ത ഒരു ശതമാനം പോലും ശരിയല്ല; ചില നല്ല സുഹൃത്തുക്കളാണിത് പ്രചരിപ്പിക്കുന്നത്: എന്‍ ശക്തന്‍
dot image

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ ശക്തന്‍. ഒരു ശതമാനം പോലും ശരിയല്ലാത്ത വാര്‍ത്തയാണിതെന്നും ആരാണ് നിങ്ങള്‍ക്ക് ഈ വാര്‍ത്ത നല്‍കിയതെന്നും ശക്തന്‍ ചോദിച്ചു. തന്റെ ചില നല്ല സുഹൃത്തുക്കളാണ് രാജിവാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. ഈ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഇന്നലെ കെപിസിസി പ്രസിഡന്റിന് കൈമാറിയിട്ടുണ്ടെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു.

പാലോട് രവി ഫോൺ വിവാദത്തിൽ കുടുങ്ങിയപ്പോഴാണ് ശക്തന് താൽക്കാലിക ചുമതല നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും നേതൃത്വം ഉറപ്പുനൽകിയിരുന്നു. താത്കാലിക അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് ശക്തന്‍ നേതൃത്വത്തെ അറിയിച്ചുവെന്നും നിയമസഭയിലേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് രാജിയെന്നുമുൾപ്പെടെയാണ് വാർത്ത വന്നിരുന്നത്.

Content Highlights: N Shakthan denies reports of resigning from DCC President post

dot image
To advertise here,contact us
dot image