വൈക്കത്ത് കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വൈക്കം- തലയോലപ്പറമ്പ് റോഡിലാണ് അപകടമുണ്ടായത്

വൈക്കത്ത് കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
dot image

വൈക്കം: കോട്ടയത്ത് കണ്ടെയ്നർ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് ഉഴുത്തേൽ പ്രമോദിന്റെ ഭാര്യ ആശയാണ് മരിച്ചത്. വൈക്കം- തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പിന് സമീപം 2.30 ഓടെയായിരുന്നു അപകടം. ആശയ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രമോദിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരേ ദിശയിലായിരുന്നു കണ്ടെയ്നറും ബൈക്കും വന്നിരുന്നത്. ഇതിനിടെ ബൈക്കിൽ കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമായി ആശ‍ കണ്ടെയ്നറിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കണ്ടെയ്നർ ദേഹത്തുകൂടി കയറി ഇറങ്ങിയ ആശ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Content Highlight : Housewife dies after being hit by container lorry on bike in Vaikom

dot image
To advertise here,contact us
dot image