

പാലക്കാട്: ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രാഥമികാംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ കണ്ണാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.
മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി അടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തു എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പ്രതികരിച്ചത്. പുറത്താക്കുന്നത് വരെ കോണ്‍ഗ്രസ് ഔദ്യോഗിക ഓഫീസുകളില്‍ കയറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.
താന്‍ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല. നേതാക്കളുമായി വര്‍ത്തമാനം പറഞ്ഞു. സസ്പെന്‍ഷനിലായി കഴിഞ്ഞാല്‍ താന്‍ വേറെ പാര്‍ട്ടിയുടെ ആളാണോ? യോഗം ചേര്‍ന്നാല്‍ ചേര്‍ന്നുവെന്ന് പറയും. നടക്കാത്ത യോഗത്തെ പറ്റി എങ്ങനെ പറയാന്‍ സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനായി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Content Highlights: Rahul Mamkootathil MLA again participated Congress programme