

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ രമേശനാണ് കുത്തേറ്റത്. 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തലയ്ക്കും കൈമുട്ടിനും കുത്തേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമേശന്റെ ബന്ധുവിന്റെ മരുമകന്‍ നിഷാന്ത് ആണ് കുത്തിയത്.
Content Highlights: man stabbed in kozhikode