ആലപ്പുഴ നഗരസഭയില്‍ ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ സിപിഐഎം സ്ഥാനാര്‍ഥി

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണ് ഷാനവാസ് പാര്‍ട്ടി നടപടി നേരിട്ടത്

ആലപ്പുഴ നഗരസഭയില്‍ ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ സിപിഐഎം സ്ഥാനാര്‍ഥി
dot image

ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ സിപിഐഎം സ്ഥാനാര്‍ഥി. ആലപ്പുഴ നഗരസഭയിലെ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ പാര്‍ട്ടി ചിഹ്നത്തില്‍ എ ഷാനവാസ് മത്സരിക്കും.
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണ് ഷാനവാസ് പാര്‍ട്ടി നടപടി നേരിട്ടത്.

ഒരു കോടിയോളം വരുന്ന നിരോധിത പുകയില ലോറിയില്‍ കടത്തിയതിനാണ് ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ തന്‍റെ ലോറി വാടകയ്ക്ക് നല്‍കിയത് മാത്രമാണെന്നും തനിക്ക് ലഹരിക്കടത്തുമായി ബന്ധമില്ലെന്നായിരുന്നു ഷാനവാസിന്‍റെ വിശദീകരണം. വാഹനം വാടകയ്ക്ക് നല്‍കിയതാണെന്നും, ലഹരിക്കടത്തില്‍ പങ്കില്ലെന്നുമുള്ള ഷാനവാസിന്റെ വാദം ശരിവെച്ചായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.

Content Highlights: person who faced party action in a drug trafficking case is a CPM candidate

dot image
To advertise here,contact us
dot image