

കോട്ടയം: പാലായിലെ നിമ്മി ട്വിങ്കിളിനും ഭർത്താവ് ട്വിങ്കിൾ രാജിനും ഈ തദ്ദേശതെരഞ്ഞെടുപ്പ് അല്പം വാശിയേറിയതാണ്. ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുമ്പോൾ ഭർത്താവിന്റെ പയടൊരുക്കം ഗ്രാമപഞ്ചായത്തിലേക്കാണ്. ഭാര്യ ഗ്രാമപഞ്ചായത്ത് അംഗമായി ജയിച്ചുകയറിയ അതേ വാർഡിലാണ് ഭർത്താവിന്റെ വിജയപരീക്ഷണം.
കൊഴുവനാൽ മുൻ പഞ്ചായത്ത് പ്രസിഡന്റായ നിമ്മി ട്വിങ്കിൾ രാജ് ജില്ലാ പഞ്ചായത്തിലേക്ക് കിടങ്ങൂർ ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. ട്വിങ്കിൾ രാജ് മത്സരിക്കുന്നത് കൊഴുവനാൽ ഗ്രാമപഞ്ചായത്തിലേക്കാണ്. നിമ്മി വിജയിച്ച തോടനാൽ വെസ്റ്റ് വാർഡിൽ നിന്നാണ് ട്വിങ്കിൾ രാജ് തന്റെ കന്നി മത്സരത്തിനിറങ്ങുന്നത്. ഇരുവരും കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളാണ്.
വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ നിമ്മി ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളേജിലെ എഐ വകുപ്പ് മേധാവിയായ അധ്യാപികയാണ്. ട്വിങ്കിൾ രാജ് കൺസ്ട്രക്ഷൻ കമ്പനി നടത്തിവരികയാണ്.
Content Highlights: nimmi twinkle husband twinkle raj candidates of this local body election