

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ ഇറക്കി മുസ്‌ലീം ലീഗ്. വലമ്പൂര്‍ ഡിവിഷനില്‍ നിന്ന് നജ്ബ തബ്ഷീറയാണ് ജനവിധി തേടുക. കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ലീഗ് പ്രഖ്യാപിച്ചിരുന്നു. മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎസ്എഫ് നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയയെയാണ് കുറ്റിച്ചിറ ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് രൂപപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥികളെ ലീഗ് പ്രഖ്യാപിച്ചത്. പയ്യാനക്കല്‍, മുഖദാര്‍, കുറ്റിച്ചിറ, നല്ലളം, അരക്കിണര്‍, മൂന്നാലിങ്കല്‍, പന്നിയങ്കര ഡിവിഷനുകളിലാണ് തര്‍ക്കമുണ്ടായിരുന്നത്. ഈ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ചെട്ടിക്കുളം- ആഷിഖ് ചെലവൂര്‍, പൂളക്കടവ്- ജബ്ബാര്‍, മൂഴിക്കല്‍- സാജിത ഗഫൂര്‍, മായനാട്- സിദ്ദിഖ് മായനാട്, കൊമ്മേരി- കവിത അരുണ്‍, പൊക്കുന്ന് - ഷനീമ മുഹസിൻ, കിണാശ്ശേരി- പി സക്കീര്‍, പന്നിയങ്കര- അര്‍ഷുല്‍ അഹമ്മദ്, തിരുവണ്ണൂര്‍- ആയിഷബി പാണ്ടികശാല, അരീക്കാട്-ഷമീല്‍ തങ്ങള്‍, നല്ലളം- വി പി ഇബ്രാഹിം, കൊളത്തറ- മുല്ലവീട്ടില്‍ ബീരാന്‍ കോയ, കുണ്ടായിത്തോട്- മുനീര്‍ എം ടി, ബേപ്പൂര്‍- കെ കെ സുരേഷ് (സ്വത.), അരക്കിണര്‍ - സി നൗഫല്‍, മാത്തോട്ടം- ശ്രീകല, പയ്യാനക്കല്‍- സെയ്ഫുന്നിസ, നദി നഗര്‍ - ഫസ്ന ഷംസുദ്ധീന്‍, മുഖദാര്‍ - ടി.പി.എം ജിഷാന്‍, കുറ്റിച്ചിറ- അഡ്വ ഫാത്തിമ തഹ്ലിയ, 63 - മൂന്നാലിങ്ങല്‍- എ സഫറി, വെള്ളയില്‍- സൗഫിയ എന്‍ പി, പുതിയങ്ങാടി- ഷൗലിഖ് എന്നിവരാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍.
Content Highlights: Youth League national secretary Najma Tabsheera to contest from Valambur in local body polls