

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 മിനി താരലേലത്തിന് മുന്‍പായി ടീമുകളുടെ റിട്ടന്‍ഷന്‍ ലിസ്റ്റ് പുറത്തുവന്നു. നിരവധി സർപ്രൈസുകളാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പുറത്തുവിട്ട റീട്ടന്‍ഷന്‍ ലിസ്റ്റിലുള്ളത്.
ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന, ന്യൂസിലാന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, രച്ചിന്‍ രവീന്ദ്ര എന്നിവരാണ് ചെന്നൈ റിലീസ് ചെയ്ത പ്രമുഖര്‍. 43.4 കോടിയാണ് ഇനി ചെന്നൈയ്ക്ക് ലേലത്തില്‍ ബാക്കിയുള്ളത്. മൂന്ന് ഓവര്‍സീസ് സ്ലോട്ട് ഉള്‍പ്പെടെ ഒന്‍പത് താരങ്ങളെയാണ് ഇനി ചെന്നൈയ്ക്ക് വേണ്ടത്.
അര്‍ജുന്‍ ടെണ്ടുല്‍ക്കറെ നേരത്തെ ട്രേഡ് ചെയ്ത മുംബൈ ഇന്ത്യന്‍സ് മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെയും റിലീസ് ചെയ്തു. ഒരു ഓവര്‍സീസ് സ്ലോട്ട് അടക്കം അഞ്ച് താരങ്ങളെയാണ് ഇനി മുംബൈയ്ക്ക് വേണ്ടത്. നേരത്തെ ഷെഫാനെ റുതര്‍ഫോര്‍ഡ്, ഷാര്‍ദുല്‍ താക്കൂല്‍, മായങ്ക് മര്‍കണ്ഡെ എന്നിവരെ ട്രേഡിലൂടെ മുംബൈ സ്വന്തമാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, തിലക് വര്‍മ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുംറ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവർ തുടരും.
MUMBAI INDIANS RELEASED PLAYERS. pic.twitter.com/5HAC0TaEYD
— Mufaddal Vohra (@mufaddal_vohra) November 15, 2025
മായങ്ക് അഗര്‍വാള്‍, ലിയാം ലിവിങ്സ്റ്റണും ലുങ്കി എന്‍ഗിഡിയുമാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി റിലീസ് ചെയ്തതില്‍ പ്രമുഖര്‍. രജത് പടിധാര്‍ നയിക്കുന്ന ടീമില്‍ വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ് എന്നിവർ തുടരും. അതേസമയം, 16.40 കോടിയുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ലേലത്തിനെത്തുക. എട്ട് താരങ്ങളെ അവര്‍ക്ക് ഇനി സ്വന്തമാക്കേണ്ടതുണ്ട്. അതില്‍ രണ്ട് ഓവര്‍സീസ് താരങ്ങളാണ്.
ആന്ദ്രേ റസ്സല്‍, വെങ്കടേഷ് അയ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, മൊയീന്‍ അലി, ആന്റിച്ച് നോര്‍ക്യ എന്നീ താരങ്ങളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തു. ജോഷ് ഇംഗ്ലിസിനെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും റിലീസ് ചെയ്ത് പഞ്ചാബും ഞെട്ടിച്ചു.
Content Highlights: IPL 2026 retention list out