സഞ്ജുവിനെയും ധോണിയെയും റുതുരാജ് നയിക്കും; സ്ഥിരീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു

സഞ്ജുവിനെയും ധോണിയെയും റുതുരാജ് നയിക്കും; സ്ഥിരീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ റുതുരാജ് ഗെയ്ക്‌വാദ് നയിക്കും. സിഎസ്‌കെ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള റീട്ടന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് സ്ഥിരീകരണം.

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. അതുകൊണ്ടുതന്നെ ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ പിന്‍ഗാമിയായി ചെന്നൈയിലെത്തിയ സഞ്ജുവിന് നായകപദവി നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സിഎസ്‌കെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

2024ലാണ് റുതുരാജ് ഗെയ്ക്‌വാദ് സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാകുന്നത്. കഴിഞ്ഞ സീസണിലും റുതുരാജ് തന്നെയായിരുന്നു ക്യാപ്റ്റനെങ്കിലും താരം പരിക്കേറ്റ് പുറത്തായതോടെ വീണ്ടും ധോണി നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

Content Highlights: IPL 2026: CSK confirms Ruturaj Gaikwad remains captain after Sanju Samson trade

dot image
To advertise here,contact us
dot image