ശബരിമല സ്വര്‍ണ്ണക്കൊള്ള; ദ്വാരപാല പാളികള്‍ ഇളക്കി പരിശോധിക്കും

നേരത്തെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെതിരെ ഒരു വകുപ്പും കൂടി ചുമത്തിയിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള; ദ്വാരപാല പാളികള്‍ ഇളക്കി പരിശോധിക്കും
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പാളികള്‍ ഇളക്കി പരിശോധിക്കാന്‍ അനുമതി. തന്ത്രി വഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് അനുമതി നല്‍കിയത്.

ദ്വാരപാലക പാളികളാണ് ഇളക്കി പരിശോധിക്കുക. കട്ടിളപ്പാളിയും പരിശോധിക്കും. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളും പരിശോധിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പരിശോധന നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനയാണ് നടക്കുക.

നേരത്തെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെതിരെ ഒരു വകുപ്പും കൂടി ചുമത്തിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പാണ് ചേര്‍ത്തത്. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒഴികെയുള്ളവര്‍ക്ക് ഈ വകുപ്പ് ബാധകമാണ്. ദ്വാരപാലക കേസിലും ഈ വകുപ്പ് ചേര്‍ക്കാന്‍ ആലോചനയുണ്ട്. വാസുവിനെതിരായ കേസ് കൊല്ലത്തെ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും.

അതേസമയം കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ അത് ചെയ്യിരുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us