

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ട്വന്റി 20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ആന്റണി ജൂഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ രവിപുരം ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
നാളെയുടെ പ്രതീക്ഷയാണെന്ന് വിശ്വസിച്ചാണ് ട്വന്റി 20യില്‍ ചേര്‍ന്നതെന്ന് ആന്റണി ജൂഡി പറഞ്ഞു. എന്നാല്‍ അതൊരു കോര്‍പ്പറേറ്റ് സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി 20യില്‍ നിന്നും ജയിച്ചു വരുന്നവര്‍ വെറും പാവകളാണ്. സിപിഐഎം കിറ്റ് നല്‍കി ജനങ്ങളെ വിഡ്ഢികളാക്കി. ജനങ്ങളുടെ ഇല്ലായ്മയെ ചൂഷണം ചെയ്യാനാണ് ട്വന്റി 20യും ശ്രമിക്കുന്നതെന്നും ആന്റണി ജൂഡി പറഞ്ഞു.
ട്വന്റി 20യില്‍ ജനാധിപത്യമില്ലെന്ന് ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. ഏകാധിപത്യ സ്വഭാവമാണുള്ളത്. ട്വന്റി 20 നാളെ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് ലയിക്കും. ചെറായി സീറ്റിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫിന് നഷ്ടമായ പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍ക്കെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ ആദ്യം അത് പാര്‍ട്ടിയോട് പറയണമായിരുന്നു. അവരെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തും. വികാരങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആരും ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Content Highlights: twenty 20 leader antony Judy joins congress