കണ്ണുകൾ ചിമ്മാതെയാകും! GenZകളുടെ ശ്രദ്ധയ്ക്ക്; ഈ ശീലം കണ്ണിനെ ബാധിക്കും പ്രമേഹവും പിടിപെടും!

GenZകളുടെ ശ്രദ്ധയ്ക്ക് ഈ ശീലം നിങ്ങളെ രോഗിയാക്കും

കണ്ണുകൾ ചിമ്മാതെയാകും! GenZകളുടെ ശ്രദ്ധയ്ക്ക്; ഈ ശീലം കണ്ണിനെ ബാധിക്കും പ്രമേഹവും പിടിപെടും!
dot image

ഇന്നത്തെ തലമുറയ്ക്ക് സ്‌ക്രീനിൽ നോക്കി സമയം കൊല്ലുന്ന ശീലം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. ചുറ്റുമുള്ള ലോകത്തെ കാണാൻ ശ്രമിക്കാതെ ഈ സ്‌ക്രീനിനുള്ളിൽ നോക്കി ഏതെങ്കിലും കോണിലിരിക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരോട് ആരോഗ്യവിദഗ്ധർ ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ്. സുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾ സൂക്ഷിക്കാനും, വിനോദത്തിനും, ജോലി സംബന്ധമായുമെല്ലാം നിങ്ങളിങ്ങനെ സ്‌ക്രീനിന് മുന്നിൽ ഭൂരിഭാഗം സമയവും ഉപയോഗിക്കുമ്പോൾ ഇതിന് പിന്നിൽ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുമുണ്ട്.

ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഗെയിമിങ് മോണിറ്ററുകള്‍ തുടങ്ങിയവയിൽ നിന്നുള്ള വെളിച്ചം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ട്. ഒരുകാലത്ത് നീണ്ട മണിക്കൂറുകൾ ഓഫീസുകളിൽ ചിലവഴിക്കുന്നവരിൽ മാത്രം കണ്ടുവന്ന കണ്ണുകൾക്കുണ്ടാവുന്ന സമ്മർദം ഇന്ന് യുവാക്കളിലും അനുഭവപ്പെടുന്നുണ്ട്. ശരീരം അനങ്ങാതെ ഒരിടത്ത് തന്നെ ഇരുന്നു ദിവസങ്ങൾ തള്ളിനീക്കുന്ന ശീലം, ശരിയായി ഉറങ്ങാത്ത അവസ്ഥ, തെറ്റിക്കിടക്കുന്ന ഭക്ഷണക്രമം എന്നിവ കൂടാതെ സർവസമയവും ഡിജിറ്റൽ ഉപകരണവുമായുള്ള സമ്പർക്കം എന്നിവ ജീവിശൈലി രോഗങ്ങളിലേക്കാണ് യുവതയെ നയിക്കുന്നത്. ഇതിൽ പ്രമേഹവും ഉൾപ്പെടും.

Screen time Habit Of GenZ
Screen time

സ്‌ക്രീനിൽ അഡിക്റ്റാവുന്നത് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ശീലമാണെന്ന് കരുതിയ സാഹചര്യത്തില്‍ നിന്ന് ഇപ്പോൾ ശരീരത്തെ ആകമാനം ബാധിക്കുന്ന ഒന്നാണെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌ക്രീന്‍ നോക്കിയിരിക്കുന്ന സമയം വർധിച്ചതോടെ കണ്ണിൽ വരൾച്ച, കാഴ്ച മങ്ങൽ, തലവേദന എന്നിവ ടീനേജുകാർക്കും യുവാക്കൾക്കും ഇടയില്‍ സാധാരണമായി മാറിയിരിക്കുകയാണ്. ഒരിക്കൽ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന് വിളിച്ചിരുന്ന ഈ അസുഖം ഇപ്പോൾ വിദ്യാർഥികൾ, ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്നിവർക്കെല്ലാം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ബെംഗളുരു ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ എന്റോക്രിനാളജി ആൻഡ് ഡയബറ്റോളജി ലീഡ് കൺസൾട്ടന്റ് ഡോ നരേന്ദ്ര ബിഎസ് പറയുന്നു.

കണ്ണിലുണ്ടാവുന്ന അസ്വസ്ഥതകൾ കൂടാതെ ഈ ശീലം മൂലം ഉറക്കം കുറയും, കണ്ണുചിമ്മുന്നത് കുറയും കണ്ണിനെ ഇത് പലതരത്തിൽ ബാധിക്കും. മതിയായി വെള്ളം കുടിക്കാത്തതും അനാരോഗ്യകരമായ ലൈറ്റിങ് സെറ്റിങ്ങുകളും ഈ സാഹചര്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് യശ്വന്ത്പൂരിലെ മണിപ്പൽ ഹോസ്പിറ്റൽ കൺസൾട്ടന്റ് ഓഫ്താൽമോളജിസ്റ്റ് ഡോ സംഗീത റാവു പറയുന്നു.

സ്‌ക്രീനിൽ നോക്കിയിരിക്കുന്ന ശീലം നേരിട്ട് പ്രമേഹം ഉണ്ടാക്കുന്നില്ലെങ്കിലും ഇത്തരം ശൈലികൾ അതിന് കാരണമായി തീരും. ദീർഘനേരം സ്‌ക്രീനിൽ നോക്കിയിരിക്കുന്നത്, തെറ്റായ ഭക്ഷണരീതി, ശാരീരികമായ മറ്റ് വ്യായാമങ്ങളൊന്നും ഇല്ലാതിരിക്കുന്നത്, അമിതവണ്ണമെല്ലാം യുവാക്കളെ പ്രമേഹ സാധ്യതയുള്ളവരാക്കി തീർക്കും. മണിക്കൂറുകളോളമുള്ള ഇരിപ്പ്, പ്രോസസ്ഡ് ഫുഡ് കഴിക്കുന്ന ശീലം, ക്രമം തെറ്റിയ ഉറക്കം എന്നിവയെല്ലാം ഡിജിറ്റൽ ലൈഫ് സ്റ്റൈലിന്റെ സൈഡ് ഇഫക്റ്റുകളാണ്. ഇത് ഇൻസുലിൻ റെസിസ്റ്റൻസിന് കാലക്രമേണ കാരണമാകുമെന്ന് ഡോ നരേന്ദ്ര പറയുന്നു.

Screen Space may leads to Diabetes
Diabetes

അമിതമായി സ്‌ക്രീൻ നോക്കിയിരിക്കുന്ന ശീലവും, ഒരിടത്ത് തന്നെ അനങ്ങാതെ ഇരിക്കുന്നതും ഉറക്കശീലത്തിലുണ്ടാകുന്ന മാറ്റവും അനാരോഗ്യകരമായ ഭക്ഷണക്രമവും ടൈപ്പ് 2 പ്രമേഹത്തിലേക്കാകും നയിക്കുകയെന്ന് ശങ്കര ഐ ഹോസ്പിറ്റൽ ജനറൽ ഓഫ്കാൽമോളജി കൺസൾട്ടന്റ് ഡോ സുരഭി കൻദേവാൾ പറയുന്നു. സ്‌ക്രീനിൽ നോക്കിയിരിക്കുന്ന ശീലത്തിനൊപ്പം നിയന്ത്രിതമല്ലാത്ത പ്രമേഹവും കൂടിയാവുമ്പോൾ അത് ഡയബറ്റിക്ക് റെറ്റിനോപ്പതി മൂലം കണ്ണിനുണ്ടാക്കുന്ന ആഘാത ചില്ലറയാവില്ലെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

Content Highlights: Screen Habit of GenZ which affect Eye health and cause Diabetes

dot image
To advertise here,contact us
dot image