തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു;കോണ്‍ഗ്രസ് കോട്ടയില്‍ സ്വതന്ത്രനാവും

ഇന്ന് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി രാജിവച്ചിരുന്നു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു;കോണ്‍ഗ്രസ് കോട്ടയില്‍ സ്വതന്ത്രനാവും
dot image

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുള്ളില്‍ കോണ്‍ഗ്രസില്‍ രാജി. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് ചാണ്ടി രാജിവച്ചു. കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലറാണ്. മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഡിവിഷനില്‍ സ്വതന്ത്രനായി മല്‍സരിക്കാനാണ് തീരുമാനം.

എല്‍ഡിഎഫിലേയ്ക്കും എന്‍ഡിഎയിലേയ്ക്കും ഇല്ലെന്ന് ജോര്‍ജ് ചാണ്ടി പറഞ്ഞു.തൃശൂരിലെ പഴയകാല കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ജോസി ചാണ്ടിയുടെ മകനാണ് ജോര്‍ജ് ചാണ്ടി. കോണ്‍ഗ്രസ് മാത്രം പതിവായി വിജയിക്കുന്ന ഡിവിഷനാണ് മിഷന്‍ ക്വാര്‍ട്ടേഴ്‌സ്.

ഇന്ന് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി രാജിവച്ചിരുന്നു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജി.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നിമ്മി എന്‍സിപിയില്‍ ചേരും. ഒല്ലൂര്‍ ഡിവിഷനില്‍ എന്‍ സി പി ടിക്കറ്റില്‍ മല്‍സരിക്കും. നിമ്മി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്.

Content Highlights: Congress Mandalam president resigns from Thrissur Corporation

dot image
To advertise here,contact us
dot image